കുടിയേറ്റത്തിന്റെ തീക്ഷ്ണ ഓർമകൾ കണ്ണടച്ചു

കൂടരഞ്ഞി: മലബാർ കുടിയേറ്റത്തിന്റെ ആദ്യ ഘട്ടത്തിൽ ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലേക്ക് കടന്നുവന്ന ചുണ്ടത്തുംപൊയിൽ മഠത്തിൽ ജോസഫിന് യാത്രാമൊഴി. കുടിയേറ്റത്തിന്റെ തീക്ഷ്ണ ഓർമകൾ പങ്കുവെച്ചിരുന്ന കുഞ്ഞേപ്പ് ചേട്ടൻ എന്നറിയപ്പെട്ട മഠത്തിൽ ജോസഫ് 86ാമത്തെ വയസ്സിലാണ് വിടപറഞ്ഞത്. തൊടുപുഴ നെയ്യശ്ശേരിയിൽനിന്ന് 1947ലാണ് ഇദ്ദേഹം നായരുകൊല്ലി (തിരുവമ്പാടി) യിലെത്തുന്നത്. പിന്നീട് തോട്ടുമുക്കം ചുണ്ടത്തുംപൊയിലിലേക്ക് താമസം മാറി. മുഴുസമയ കർഷകനായ കുഞ്ഞേപ്പ് ചേട്ടൻ ഈയടുത്ത കാലംവരെ കാർഷികവൃത്തികളിൽ സജീവമായിരുന്നു. കുടിയേറ്റ കാലത്തെ പ്രതിസന്ധികളെല്ലാം നേരിട്ടാണ് അദ്ദേഹം ജീവിതാന്ത്യംവരെ കാർഷികരംഗത്ത് തുടർന്നത്. മികച്ച നെൽകർഷകനായിരുന്നു. ആറു മക്കളിൽ മൂന്നു പേരും ഭാര്യയും നേരത്തേ വിടപറഞ്ഞു. ചുണ്ടത്തുംപൊയിലിലെ മകൻ ജോസിന്റെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച രാവിലെ ചുണ്ടത്തുംപൊയിൽ സൻെറ് ജോർജ് ദേവാലയ സെമിത്തേരിയിൽ നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.