ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസ് : ഇരകളുടെ സമരം ശക്തിയാർജ്ജിക്കുന്നു

ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് : സമരം ശക്തിയാർജ്ജിക്കുന്നു കുറ്റ്യാടി : ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിനിരയായ നിക്ഷേപകരുടെ സമരം ശക്തിയാർജിക്കുന്നു. ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തേക്ക് കടന്നു. കുറ്റ്യാടി ഗ്രാമപഞ്ചായത്തംഗം വടയത്തെ ടി.കെ. കുട്ട്യാലിയുടെ വീടിനു മുമ്പിലാണ് വ്യാഴാഴ്ച ധർണ്ണ നടന്നത്. ജ്വല്ലറിയുടെ പയ്യോളി ശാഖ മാനേജർ വടയം തേവർകണ്ടി സാലിം അലി (33) ഇദ്ദേഹത്തിന്റെ മകനാണ്. പയ്യോളി പൊലീസ് ചാർജ്ജ് ചെയ്ത കേസിലെ പ്രതിയായ ഇയാളും വടയം കക്കട്ടിൽ ഷബീറും ആറ് മാസത്തോളം ഒളിവിലായിരുന്നു. അടുത്തിടെ ഇരുവരും കീഴടങ്ങി. ഇപ്പോൾ റിമാണ്ടിലാണ്. മാനേജിങ് പാർട്ണർ കുളങ്ങരത്താഴ വി.പി.സബീർ, കുറ്റ്യാടി ശാഖ മാനേജർ കരണ്ടോട് സബീൽ എന്നിവർ കുറ്റ്യാടി, നാദാപുരം, പയ്യോളി പൊലീസ് സ്റ്റേഷനുകളിൽ ചാർജ്ജ് ചെയ്ത കേസുകളിൽ പ്രതിയാണ്. പയ്യോളി കേസിൽ ഇസ്മാഈൽ എന്നൊരാൾ കൂടി അറസ്റ്റിലാവാനുണ്ട്. വടയത്ത് നടന്ന സമരത്തിന് ആക്ഷൻ കമ്മിറ്റി ചെയർമാൻ പി.ജിറാഷ്, ജനറൽ കൺവീനർ സുബൈർ കുറ്റ്യാടി, സലാം മപ്പിളാണ്ടി,ഷമീമ ഷാജഹാൻ, പി.കെ.മഹബുബ്, മൂസ ഹാജി വാണിമേൽ, നൗഫൽ എന്നിവർ നേതൃത്വം നൽകി.സമരം മാറ്റ് വീടുകൾക്ക് മുമ്പിൽ കൂടി തുടരുമെന്നും അറിയിച്ചു. Photo: ഗോൾഡ് പാലസ് ഇല്ലറി നിക്ഷേപ തട്ടിപ്പിനിരയായവർ കേസിലെ പ്രതി സാലിം അലിയുടെ വീടിനു മുമ്പിൽ ധർണ്ണ നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.