കോഴിക്കോട്: ഗവ. ചിൽഡ്രൻസ് ഹോമിൽനിന്ന് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണ റിപ്പോർട്ട് വ്യാഴാഴ്ച കൈമാറും. സ്‌പെഷൽ ബ്രാഞ്ച് അസി. കമീഷണർ സിറ്റി പൊലീസ് മേധാവി എ.വി ജോർജിനാണ് റിപ്പോർട്ട് നൽകുക. പെൺകുട്ടികളെ കാണാതായതിനെ തുടർന്ന് സുരക്ഷ കാര്യങ്ങളിലുള്ള പ്രശ്‌നങ്ങൾ പഠിക്കാനാണ് പൊലീസ് സമിതിയെ നിയമിച്ചത്. നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന വളപ്പിലുള്ള ചിൽഡ്രൻസ് ഹോമിന് ചുറ്റുമതിൽ നിർമിക്കുക, സുരക്ഷ കാമറകൾ സ്ഥാപിക്കുക, സ്ഥിരം സുരക്ഷ ജീവനക്കാരനെ നിയമിക്കുക തുടങ്ങിയ കാര്യങ്ങൾ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതനുസരിച്ചുള്ള റിപ്പോർട്ടാണ് സ്‌പെഷൽ ബ്രാഞ്ച് തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.