കൊയിലാണ്ടി: ബപ്പൻകാട് റെയിൽവേ അടിപ്പാതയിൽ വാഹനപ്പെരുപ്പം ഗതാഗത തടസ്സം സൃഷ്ടിക്കുന്നു. മഴക്കാലത്തു നിറഞ്ഞു നിന്ന വെള്ളം വറ്റിയതോടെ ഒരു മാസം മുമ്പാണ് ഈ വഴി ഗതാഗതം പുനഃസ്ഥാഥാപിച്ചത്.കുറുവങ്ങാട്, കോതമംഗലം, കോമത്തുകര ഭാഗത്തു നിന്നുള്ളവർക്ക് എളുപ്പം അങ്ങാടിയിലേക്ക് എത്താനുള്ള വഴിയാണിത്. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളുും ഗുഡ്സ് ഓട്ടോകളും ചെറിയ കാറുകളും അടിപ്പാത വഴി കടന്നു പോകാറുണ്ട്. കാൽനടക്കാർക്ക് ചെറിയപാതയുമുണ്ട്. വീതി കുറവായ അടിപ്പാതയുടെ നടുഭാഗത്ത് എത്തുമ്പോൾ വീതി പിന്നെയും കുറയും. ഇരു ഭാഗത്തു നിന്നും വാഹനങ്ങൾ ഇവിടെയെത്തുമ്പോഴാണ് കുരുക്ക് രൂപപ്പെടുന്നത്. പടം koy 4 ബപ്പൻകാട് അടിപ്പാതയിലെ വാഹനക്കുരുക്ക് Koy 5 ബപ്പൻകാട് അടിപ്പാതയിലെ വാഹനത്തിരക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.