ആനപ്പാറയില്‍ സാറ്റലൈറ്റ് സര്‍വ്വേ നടത്തണം  

ആനപ്പാറയില്‍ സാറ്റലൈറ്റ് സര്‍വ്വേ നടത്തണം മേപ്പയ്യൂര്‍: കീഴരിയൂര്‍ പഞ്ചായത്തിലെ ആനപ്പാറ കരിങ്കല്‍ ക്വാറിയിലെ ഖനനവുമായി ബന്ധപ്പെട്ട് പരിസരവാസികള്‍ക്കുള്ള ആശങ്ക അകറ്റുന്നതിനുവേണ്ടി സാറ്റലൈറ്റ് സര്‍വ്വേ നടത്താന്‍ റവന്യൂമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് മുസ്‍ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് ആവശ്യപ്പെട്ടു. ക്വാറിയിലെ ഖനനം സമീപത്തെ വീടുകള്‍ക്കും ജനങ്ങള്‍ക്കും ഭീഷണിയായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ ക്വാറി സ്ഥിരമായി അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളണം. മുസ്‍ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ആര്‍.കെ. മുനീര്‍, പഞ്ചായത്ത് മുസ്‍ലിം ലീഗ് പ്രസിഡന്റ് ടി.യു. സൈനുദ്ദീന്‍, ജനറല്‍ സെക്രട്ടറി നൗഷാദ് കുന്നുമ്മല്‍, സത്താര്‍ കിഴരിയൂര്‍, അന്‍സില്‍ ആമിയാസ്, സാബിറ നടുക്കണ്ടി എന്നിവരുടെ നേതൃത്വത്തില്‍ ക്വാറി ഖനനവുമായി ബന്ധപ്പെട്ട് സമരം ചെയ്തു വരുന്ന പരിസരവാസികളെയും സമരകേന്ദ്രവും ക്വാറിയും സന്ദര്‍ശിച്ചു. ഫോട്ടോ : ആനപ്പാറ ക്വാറി സമരക്കാരെ ജില്ലാ സെക്രട്ടറി സി.പി.എ അസീസിന്റെ നേതൃത്വത്തിലുള്ള മുസ്‍ലിം ലീഗ് സംഘം സന്ദര്‍ശിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.