അത്തോളിയിൽ പൊതു കളിസ്ഥലം യാഥാർഥ്യമാകുന്നു.

അത്തോളി : പ്രവാസിയുടെ കരുതലിൽ പഞ്ചായത്തിലെ യുവജനങ്ങളുടെയും കായികപ്രേമികളുടെയും ചിരകാലാഭിലാഷമായ പൊതു കളിസ്ഥലം യാഥാർഥ്യമാകുന്നു. പ്രവാസിയും മുസ്‍ലിം ലീഗ് ബാലുശ്ശേരി മണ്ഡലം പ്രസിഡന്റുമായ സാജിദ് കോറോത്താണ് പഞ്ചായത്ത് ഓഫിസിന് സമീപമുള്ള ഒരു ഏക്കർ 11 സെന്റ് ഭൂമി പൊതു കളിസ്ഥലമാക്കി വിട്ട് നൽകി സമ്മതപത്രം കൈമാറിയത്. പഞ്ചായത്ത് പ്രസിഡന്‍റ് ഷീബ രാമചന്ദ്രൻ രേഖ സാജിദ് കോറോത്തിൽ നിന്നും ഏറ്റുവാങ്ങി. പഞ്ചായത്തിന് പൊതു കളിസ്ഥലം ഇല്ലന്ന യാഥാർഥ്യം തിരിച്ചറിഞ്ഞാണ് ഭൂമി വിട്ട് നൽകുന്നതെന്ന് സാജിദ് കോറോത്ത് പറഞ്ഞു. സ്ഥലത്ത് ആധുനിക രീതിയിലുള്ള മിനി സ്റ്റേഡിയം നിർമിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.വൈസ് പ്രസിഡന്റ് സന്ദീപ് നാലു പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ ബിന്ദു രാജൻ, സുനീഷ് നടുവിലയിൽ, എ.എം. വേലായുധൻ, ബൈജു കൂമുള്ളി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ജൈസൽ കമ്മോട്ടിൽ, പി.കെ. രാജൻ, എം.സി. ഉമ്മർ, സി.എം. സത്യൻ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ.എം. സരിത സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി എ. ഇന്ദു നന്ദിയും പറഞ്ഞു. ഫോട്ടോ: ATL 444 പൊതു കളിസ്ഥലം സമ്മത പത്രം സാജിദ് കോറോത്തിൽ നിന്നും പ്രസിഡന്റ് ഷീബ രാമചന്ദ്രൻ ഏറ്റുവാങ്ങുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.