കരൾ പകുത്തുനൽകാൻ ഭാര്യയുണ്ട്; ഇനി നാടിന്റെ ​കൈത്താങ്ങ് വേണം

ചേമഞ്ചേരി: ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ കരൾ പകുത്തുനൽകാൻ ജീവിതപങ്കാളി തയാർ. പക്ഷേ, ചികിത്സാ ചെലവു താങ്ങാൻ കുടുംബത്തിനു കഴിയില്ല. കാഞ്ഞിലശ്ശേരി കുറ്റിരാരിശ്ശൻകണ്ടി താഴെ രവീന്ദ്രനാണ് ഗുരുതര കരൾരോഗം പിടിപെട്ട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. കരൾ നൽകാൻ ഭാര്യ സതി സന്നദ്ധതയറിയിച്ചിട്ടുണ്ട്. സർജറിക്കും തുടർചികിത്സക്കുമായി 30 ലക്ഷം രൂപ ചെലവുവരും. ഇതു താങ്ങാൻ കുടുംബത്തിനു കഴിയില്ല. പെയിൻറിങ് തൊഴിലാളിയായിരുന്ന രവിയുടെ ചെറിയ വരുമാനത്തിലായിരുന്നു കുടുംബം മുന്നോട്ടുപോയിരുന്നത്. കിടപ്പുരോഗികളായ അച്ഛനും അമ്മയും ഭാര്യയും പ്ലസ് ടു വിദ്യാർഥിയായ മകനുമടങ്ങുന്നതാണ് കുടുംബം. നിത്യജീവിതത്തിനുതന്നെ ഏറെ പ്രയാസം നേരിടുകയാണ്. രണ്ടുവർഷം മുമ്പാണ് മഞ്ഞപ്പിത്തം ബാധിച്ച് കിടപ്പിലായത്. വിദഗ്ധ പരിശോധനയിൽ കരൾരോഗം സ്ഥിരീകരിച്ചു. രവി കിടപ്പിലായതോടെ തൊഴിലുറപ്പ് ജോലിക്കുപോകുന്ന ഭാര്യയും മകനും ഇനിയെന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്. ചികിത്സാസഹായത്തിനായി നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് പഞ്ചായത്തംഗം ഗീത മുല്ലോളി ചെയർപേഴ്സനും വി. വേണുഗോപാൽ കൺവീനറും സഞ്ജീവൻ കളത്തിൽ ട്രഷററുമായി കമ്മിറ്റി രൂപവത്കരിച്ചു. കെ. മുരളീധരൻ എം.പി, കാനത്തിൽ ജമീല എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ എന്നിവർ രക്ഷാധികാരികളാണ്. ചേമഞ്ചേരി ഗ്രാമീൺ ബാങ്കിൽ അക്കൗണ്ട് തുടങ്ങി. നമ്പർ: 4022 11010 44889, Ifsc: KLGB0040221, ഫോൺ: 8547630575.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.