'ഖാദിപ്പെരുമ' ഒത്തുചേരല്‍

കോഴി​ക്കോട്​: സഹകരണ മേഖലയിലെ ഖാദിപ്പെരുമ എന്ന പേരിൽ ഖാദി വസ്ത്ര പ്രചാരണ പരിപാടി സംഘടിപ്പിച്ചു. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആഴ്ചയില്‍ ഒരുദിവസം ഖാദി വസ്ത്രം ധരിക്കാന്‍ തീരുമാനിച്ച വിവിധ സഹകരണ സ്ഥാപന പ്രതിനിധികളുടെ ഒത്തുചേരലാണ് ജില്ല പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചത്. പരമ്പരാഗത ഖാദി മേഖലയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍, അധ്യാപകര്‍ എന്നിവര്‍ ആഴ്ചയില്‍ ഒരുദിവസം ഖാദി വസ്ത്രം ധരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ഭാഗത്തുനിന്ന് പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഖാദി ബോര്‍ഡ് പ്രോജക്ട് ഓഫിസര്‍ കെ. ഷിബി, അസിസ്റ്റൻറ് രജിസ്ട്രാര്‍ കെ. ജിഷ എന്നിവര്‍ പറഞ്ഞു. കെ. ലോഹ്യ അധ്യക്ഷത വഹിച്ചു. പി. സുരേശന്‍, കെ. ഷിബി, വിവിധ ബാങ്ക് പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.