കൊയിലാണ്ടി: കീഴരിയൂർ നടുവത്തൂർ സ്റ്റോൺ ക്രഷർ (ആനപ്പാറ ക്വാറി) പ്രവർത്തനവുമായി ബന്ധപ്പെട്ടു നടക്കുന്ന ക്രമസമാധാനപ്രശ്ന പരിഹാരത്തിന് തഹസിൽദാർ സി.പി. മണിയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്നു. ക്വാറിയുടെ പ്രവർത്തനം ആഴ്ചയിൽ നാലു ദിവസമാക്കി ചുരുക്കാനും കേടുപാടുകൾ സംഭവിച്ച വീടുകൾ അറ്റകുറ്റപ്പണി ചെയ്തുനൽകുന്നതിനും തീരുമാനിച്ചു. സമീപത്തെ റോഡിന്റെ ശോച്യാവസ്ഥ പഞ്ചായത്ത് അധികാരികളുമായി ബന്ധപ്പെട്ട് പരിഹരിക്കും. ക്വാറിയിലെ സ്ഫോടനം പരിമിതപ്പെടുത്തുന്നതിനു ക്വാറി ഉടമകൾക്ക് നിർദേശം നൽകി. ക്വാറിയുടെ പ്രവർത്തനത്തിൽ നിലവിലെ വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. നിലവിൽ ലൈസൻസ് അനുവദിച്ച സാഹചര്യത്തിൽ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയില്ലാത്ത രീതിയിൽ ക്വാറി പ്രവർത്തിക്കുന്നതിന് സംരക്ഷണം നൽകാൻ യോഗത്തിൽ തീരുമാനമായി. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. നിർമല, കൊയിലാണ്ടി എസ്.എച്ച്.ഒ സുനിൽകുമാർ, കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സമരസമിതി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പടം Koy 4 ആനപ്പാറ ക്വാറി പ്രശ്നവുമായി ബന്ധപ്പെട്ടു നടന്ന സർവകക്ഷി യോഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.