നരിക്കുനി: രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവർത്തകനും പുന്നശ്ശേരി വെസ്റ്റ് എ.യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനുമായ കെ.പി. . പുന്നശ്ശേരിയിലെ കുട്ടികൾക്ക് ഉന്നത പoനത്തിന് നരിക്കുനിയിലോ നന്മണ്ടയിലോ പോയി പഠിക്കേണ്ട അവസ്ഥയായിരുന്നു. അതിന് ഒരു പരിഹാരമെന്നോണം പുന്നശ്ശേരി വെസ്റ്റ് എൽ.പി സ്കൂൾ അപ്ഗ്രേഡ് ചെയ്ത് യു.പി സ്കൂളാക്കി മാറ്റിയതിന്റെ പിറകിൽ മുഹമ്മദ് മാസ്റ്ററുടെ പ്രയത്നമുണ്ട്. ഒട്ടേറെ യുവജനങ്ങൾക്ക് ഒരു തൊഴിൽ കണ്ടെത്തി നൽകുന്നതിലും ഇദ്ദേഹം പങ്കുവഹിച്ചു. ലീഡർ കെ. കരുണാകരൻ, എം.പി. ഗംഗാധരൻ, കെ.കെ. രാമചന്ദ്രൻ മാസ്റ്റർ എന്നിവരുമായി നല്ല സൗഹൃദമായിരുന്നു മുഹമ്മദ് മാസ്റ്റർക്ക്. സാധാരണക്കാരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അനന്തപുരി വരെ പോയി അസാധ്യമെന്ന് സാധാരണക്കാർ കരുതിവന്ന പല കാര്യങ്ങളും സാധിപ്പിച്ചെടുക്കുന്നതിൽ ഇദ്ദേഹം ഇടപെട്ടു. മദിരാശി ഖാദിമാത്രം ധരിക്കുന്ന സ്വഭാവമായിരുന്നു. എതിർരാഷ്ട്രീയ പാർട്ടിക്കാർക്കുപോലും കെ.പിയുടെ വീടിന്റെ വാതിൽ തുറന്നിടുമായിരുന്നു. കെ.പി.സി.സി മെംബർ, നന്മണ്ട കോഓപറേറ്റിവ് റൂറൽ ബാങ്ക് പ്രസിഡന്റ്, ഡി.സി.സി സെക്രട്ടറി, കുട്ടമ്പൂർ ഹൈസ്കൂൾ മാനേജ് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. അവസാന ശ്വാസം വരെ നാടിന്റെ ആവശ്യത്തിനായി നിലകൊണ്ട കെ.പി. മുഹമ്മദ് മാസ്റ്റർ ഓർമയാകുമ്പോൾ ഒരു കാലഘട്ടത്തിന്റെ നിശ്ശബ്ദ വിപ്ലവനായകൻകൂടിയാണ് ഇല്ലാതാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.