കുറ്റിക്കാട്ടൂർ: കെ-റെയിൽ പദ്ധതി നാടിനാപത്താണെന്ന് ലോക തണ്ണീർ തട ദിനത്തോടനുബന്ധിച്ച് 'കെ-റെയിൽ ഉയർത്തുന്ന പാരിസ്ഥിതിക വെല്ലുവിളികൾ' വിഷയത്തിൽ പൂവാട്ട്പറമ്പ് ഇന്ദിരഭവനിൽ നടന്ന സെമിനാർ അഭിപ്രായപ്പെട്ടു. പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. സുഹറാബി ഉദ്ഘാടനം ചെയ്തു. സമരസമിതി കൺവീനർ ടി.ടി. ഇസ്മയിൽ മുഖ്യപ്രഭാഷണം നടത്തി. ശബരി മുണ്ടക്കൽ അധ്യക്ഷതവഹിച്ചു. സാമൂഹിക പ്രവർത്തകൻ വിജയരാഘവൻ ചേലിയ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. അബൂബക്കർ, ടി.വി. രാജൻ, മഠത്തിൽ അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.വിശ്വനാഥൻ കിയ്യലത്ത് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.