കൊടുവള്ളി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയുമായി ബന്ധപ്പെട്ട് ഫോക്കസ് ഏരിയ നിശ്ചയിച്ചതിലെ അപാകത പരിഹരിക്കുക, അധ്യാപകരുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുന്ന സമീപനത്തിൽനിന്ന് വിദ്യാഭ്യാസ വകുപ്പ് പിന്മാറുക, ഓഫിസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകളിൽ തീർപ്പുകൽപിക്കുക, പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എസ്.ടി.എ കൊടുവള്ളി ഉപജില്ല കമ്മിറ്റി എ.ഇ.ഒ ഓഫിസ് ധർണ നടത്തി. ആവിഷ്കാരസ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വിലക്കേർപ്പെടുത്താൻ തയാറായ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി അപക്വമാണെന്ന് ധർണയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സംസ്ഥാന നിർവാഹക സമിതി അംഗം പി.എം. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻറ് കെ. നവനീത് മോഹൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എം. രാധാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് ടി.പി. മുഹമ്മദ് അഷ്റഫ്, പി. സിജു, കെ.കെ. ജസീർ, എൻ.പി. മുഹമ്മദ്, നീരജ് ലാൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.