lead പുതുപ്പാടി: പുതുപ്പാടിയിലെ ഭൂപ്രശ്‌നത്തിന് പരിഹാരമാവുന്നതായി ലിൻ്റോ ജോസഫ് എം.എൽ.എ അറിയിച്ചു. പുതുപ്പാടി ഭൂമി പ്രശ്‌നം പരിഹരിക്കുന്നതിന് നിരന്തരമായി റവന്യൂ വകുപ്പ് മന്ത്രി, നിയമ മന്ത്രി, അഡ്വക്കറ്റ് ജനറൽ തുടങ്ങിയവരെ ബന്ധപ്പെട്ടിരുന്നു. നിരവധി ഉന്നതതല യോഗങ്ങളുൾപ്പെടെ വിളിച്ചുചേർത്തു. റവന്യൂ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ നിയമസഭയിലും യോഗം ചേർന്നു. കോഴിക്കോട് കലക്ടറേറ്റിൽ ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാനപ്രകാരം അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇപ്പോൾ കൈവശക്കാർക്ക് അനുകൂലമായ നിയമോപദേശം ലഭിച്ചിരിക്കുകയാണ്. ചില കൈവശക്കാർ ഹൈകോടതിയിൽനിന്ന് അനുകൂല ഉത്തരവ് വാങ്ങിയിരുന്നു. കൈവശക്കാർക്ക് അനുകൂലമായി ലഭിച്ച വിധി സമാന സ്വഭാവമുള്ള മറ്റുള്ളവർക്കും ബാധകമാകുമോ എന്നതായിരുന്നു എ.ജിയോട് തേടിയ നിയമോപദേശം. ഇതിനാണ് ഇപ്പോൾ അനുകൂല മറുപടി ലഭിച്ചിരിക്കുന്നത്. ഇതോടെ നേരത്തെ കൈവശക്കാർക്ക് അനുകൂലമായി ലഭിച്ച വിധി സമാന സ്വഭാവമുള്ള മറ്റുള്ളവർക്കും ബാധകമായിരിക്കും. എ.ജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ജില്ല കലക്ടർ, ജില്ല രജിസ്ട്രാർ, തഹസിൽദാർ എന്നിവർ കൈവശക്കാർക്ക് അനുകൂലമായ നടപടി സ്വീകരിക്കുന്നതിന് നിർദേശം നൽകിയിരിക്കുകയാണെന്നും എം.എൽ.എ പറഞ്ഞു. പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ സർവേ നമ്പർ 14 ലെ രണ്ടായിരത്തോളം കുടുംബങ്ങളെ ബാധിക്കുന്ന ഭൂമിപ്രശ്നമായിരുന്നു ഇത്. ഭൂമിയുടെ ക്രയവിക്രയമായിരുന്നു ഇവിടെ തടഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.