'വി. ഇസ്മായിൽ വരും തലമുറക്ക് മാതൃക'

ഫറോക്ക്: ഫാറൂഖ് ട്രെയ്നിങ് കോളജ് മാനേജിങ് കമ്മിറ്റി വൈസ് പ്രസിഡന്റ് വി. ഇസ്മായിലിന്റെ നിര്യാണത്തിൽ അധ്യാപകരും ജീവനക്കാരും വിദ്യാർഥികളും അനുശോചിച്ചു. റൗദത്തുൽ ഉലൂം അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗം, മാനേജിങ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. എം.എസ്.എസ് യൂത്ത് വിങ് പ്രഥമ സംസ്ഥാന പ്രസിഡൻറായിരുന്നു. ഫറോക്കിലെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, വ്യവസായിക രംഗങ്ങളിലെ നിറസാന്നിധ്യമായി മാറി. വളർന്നുവരുന്ന തലമുറക്ക് ഉദാത്തമായ മാതൃകയായിരുന്നു അദ്ദേഹമെന്ന് യോഗം വിലയിരുത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. ടി. മുഹമ്മദ് സലീം അനുസ്മരണ ഭാഷണം നടത്തി. കെ.റിഷാദ് അനുശോചന പ്രമേയമവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.