'ഉന്നതി' സമഗ്ര വിദ്യാഭ്യാസ പദ്ധതി: - പരിശീലനത്തിന് തുടക്കം

കൊടുവള്ളി: നിയോജക മണ്ഡലത്തിൽ ഡോ.എം.കെ. മുനീർ എം.എൽ.എ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ 'ഉന്നതി'യുടെ ഭാഗമായി വിദ്യാർഥികൾക്ക് വിവിധ സ്കോളർഷിപ് നേടിയെടുക്കുന്നതിനുള്ള പരിശീലന പരിപാടിക്ക് തുടക്കം. ആദ്യഘട്ടത്തിൽ എട്ടാം ക്ലാസ് വിദ്യാർഥികളെ എൻ.എം.എം.എസ് സ്കോളർഷിപ് നേടിയെടുക്കാൻ പ്രാപ്തമാക്കുന്ന പരിശീലനങ്ങളാണ് നൽകുക. മണ്ഡലത്തിലെ മുഴുവൻ സർക്കാർ , എയ്ഡഡ് ഹൈസ്കൂളുകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട എട്ടാം ക്ലാസിലെ വിദ്യാർഥികൾക്ക് എൻ.എം.എം.എസ് സ്കോളർഷിപ് പരീക്ഷക്കായി പരിശീലനം സൗജന്യമായി നൽകും. മണ്ഡലം പരിധിയിലെ മുഴുവൻ ഗവ., എയ്ഡഡ് ഹൈസ്കൂളിലെ പ്രധാന അധ്യാപകരുടെയും എൻ.എം.എം.എസ് കോഓഡിനേറ്റർമാരുടെയും പ്രാഥമിക യോഗം എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്നു. എൻ.എം.എം.എസ് സ്കോളർഷിപ്പിന്റെ സ്കൂൾതല രജിസ്ട്രേഷൻ നടപടികൾ യോഗം വിലയിരുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.