മീഡിയവൺ: വിലക്കിൽ പ്രതിഷേധം

കൊടുവള്ളി: മീഡിയവണ്ണിനെതിരായ നടപടി ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും മാധ്യമങ്ങളുടെ വായടപ്പിക്കാനുള്ള കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നീക്കം പ്രതിഷേധാർഹമാണെന്നും കൊടുവള്ളി പ്രസ് ക്ലബ് യോഗം വ്യക്തമാക്കി. ചാനലിന്റെ ലൈസൻസ് പുതുക്കി നൽകാൻ അടിയന്തര നടപടി സ്വീകരിക്കണം. പ്രസിഡന്റ്‌ കെ.കെ. ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. കെ.കെ.എ. ജബ്ബാർ, എം. അനിൽ കുമാർ, അഷ്‌റഫ്‌ വാവാട്, കെ.സി. സോജിത്ത്, സിദ്ദീഖ് പന്നൂർ, ഷംസീർ ഷാൻ, വി.ആർ. അഖിൽ, എൻ.കെ. മുഹമ്മദ്‌ സഹൽ സംസാരിച്ചു. എൻ.പി.എ. മുനീർ സ്വാഗതവും എ.കെ. ലോഹിതാക്ഷൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.