പിക്അപ് വാനും ബൈക്കും കൂട്ടിമുട്ടി രണ്ടു പേർക്കു പരിക്ക് കൊയിലാണ്ടി: ദേശീയപാതയിൽ പിക്അപ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. പൊയിൽക്കാവ് ഹൈവേ ഹോട്ടലിനു സമീപം ബുധനാഴ്ച വൈകീട്ട് 5.30ഓടെയാണ് അപകടം. ആക്രിസാധനങ്ങൾ കൊണ്ടുപോവുകയായിരുന്ന പിക്അപ് വാനിലുണ്ടായിരുന്ന സ്ത്രീക്കും ബൈക്ക് യാത്രക്കാരനുമാണ് പരിക്കേറ്റത്. പിക്അപ് വാൻ നിയന്ത്രണംവിട്ട് റോഡരികിലെ വെള്ളച്ചാലിൽ പതിച്ചു. വാനിനു മുകളിലെ സ്ത്രീ വെള്ളക്കെട്ടിൽ തെറിച്ചുവീണു പരിക്കേറ്റു. ട്രാഫിക് എസ്.ഐ വി.എം. ശശിധരന്റെ നേതൃത്വത്തിൽ പൊലീസും സ്റ്റേഷൻ ഓഫിസർ സി.പി. ആനന്ദന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പടം Koy 2 നിയന്ത്രണംവിട്ട് വെള്ളക്കെട്ടിൽ പതിച്ച പിക്അപ് വാൻ Koy 3 അപകടത്തിൽപെട്ട വാൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.