മുക്കാൽ കിലോ കഞ്ചാവ് കൂടി പിടികൂടി

കഞ്ചാവ് കേസ്: പ്രതിയുടെ വീട്ടിൽനിന്ന് മുക്കാൽ കിലോ കഞ്ചാവ് കൂടി പിടിച്ചു കുറ്റ്യാടി: തിങ്കളാഴ്ച രാത്രി കുറ്റ്യാടി ടൗണിൽ ഒന്നര കിലോ കഞ്ചാവുമായി പിടിയിലായ പ്രതിയുടെ വീട്ടിൽനിന്ന് മുക്കാൽ കിലോ കഞ്ചാവുകൂടി കണ്ടെടുത്തു. വാഹന പരിശോധനക്കിടെ എസ്.ഐ പി. ഷമീറും സംഘവും പിടികൂടിയ പുത്തൻപുരയിൽ അൻവറിന്റെ (40) വീട്ടിൽ നിന്നാണ് കുറ്റ്യാടി സി.ഐ ടി.പി. ഫർഷാദും സംഘവും ചൊവ്വാഴ്ച വീണ്ടും കഞ്ചാവ് കണ്ടെടുത്തത്. പൊലീസ് നായ് പ്രിൻസിനെയും കൊണ്ടുവന്നു. കുറ്റ്യാടിയിൽ വിതരണം ചെയ്യാനാണ് കഞ്ചാവെന്ന് ഇയാൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. എസ്.ഐ മുനീറും സഥലത്തെത്തി. സംഭവമറിഞ്ഞ് നർകോട്ടിക്ക് ഡിവൈ.എസ്.പി അശ്വിൻ കുമാർ തിങ്കളാഴ്ച കുറ്റ്യാടിയിലെത്തിയിരുന്നു. നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്​ കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ്​ ചെയ്തു. Photo: പ്രതി അൻവർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT