കൊടുവള്ളി: മണ്ഡലത്തിലെ താമരശ്ശേരി, കിഴക്കോത്ത്, നരിക്കുനി തദ്ദേശ ഗ്രാമപഞ്ചായത്തുകളിലൂടെയും കൊടുവള്ളി നഗരസഭയിലൂടെയും കടന്നുപോകുന്ന പരപ്പൻപൊയിൽ-എളേറ്റിൽ പുന്നശ്ശേരി-കാരകുന്നത്ത് റോഡിന്റെ സ്ഥലം ഏറ്റെടുക്കൽ അന്തിമഘട്ടത്തിലാണെന്നും പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും ഡോ. എം.കെ. മുനീർ എം.എൽ.എ. കേരളസർക്കാറിന്റെ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 45.27 കോടി രൂപയാണ് വകയിരുത്തിയത്. ദേശീയപാത 766ലെ പരപ്പൻപൊയിൽ മുതൽ കാപ്പാട് തുഷാരഗിരി സംസ്ഥാനപാതയിലെ കാരക്കുന്ന് വരെ 10 മീറ്റർ വീതിയിൽ 10 കിലോമീറ്റർ നീളത്തിലാണ് റോഡ് പൂർത്തിയാവുന്നത്. മണ്ഡലത്തിലെ വിവിധ നിർമാണപദ്ധതികൾ സംബന്ധിച്ച് കഴിഞ്ഞ ദിവസം പി.ഡബ്ല്യൂ.ഡി, കെ.ആർ.എഫ്.ബി, വാട്ടർ അതോറിറ്റി ഡിപാർട്മൻെറ് ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.എൽ.എ. ആർ.ഇ.സി-കൂടത്തായി റോഡ്, നരിക്കുനി റിങ് റോഡ്, തലയാട്-മലപുറം-കോടഞ്ചേരി റോഡ് എന്നീ പ്രവൃത്തികളുടെ അവലോകനവും യോഗത്തിൽ നടന്നു. നരിക്കുനി പഞ്ചായത്ത് പ്രസിഡൻറ് സലീം, ഓമശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് അബ്ദുൽ നാസർ, കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡൻറ് നസ്റി, നഗരസഭ കൗൺസിലർ എ.പി. മജീദ്, കെ.കെ. ജബ്ബാർ, യൂനുസ് അമ്പലക്കണ്ടി എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.