ഉദ്യോഗസ്ഥർ കണ്ണടക്കുന്നു; ചേളന്നൂരിൽ നികത്തുന്നത് ഏക്കർ കണക്കിണ് തണ്ണീർതടങ്ങൾ

ചേളന്നൂർ: തണ്ണീർതടങ്ങളും വയലുകളും നികത്തുമ്പോൾ അധികൃതർ നോക്കുകുത്തിയാക്കുന്നു. കൃഷിഭവ​ന്റെയും വില്ലേജ്​ ഓഫിസിന്‍റെയും മൂക്കിനു താഴെ നിയമലംഘനം നടന്നിട്ടും നടപടികൾക്ക്​ ആളില്ല. പുതിയിടത്തു താഴം, ഇച്ചന്നൂർ, പാലത്ത്​, കുമാരസ്വാമി, പുളിബസാർ, ഇല്ലിയോട്ടുതാഴം, ഏഴേ ആറ്, ഒളോപ്പാറ എന്നിവിടങ്ങളിലാണ്​ തണ്ണീർതടങ്ങൾ മണ്ണിട്ട് നികത്തുന്നത്. പരാതി നൽകിയാൽ ചില വില്ലേജ് ഉദ്യോഗസ്ഥർക്ക്​ കൂടുതൽ കൈക്കൂലിക്ക്​ വകയാവുകയാണെന്നാണ്​ ആരോപണം. ഡേറ്റ ബാങ്കിന്റെ പേരിൽ തരം മാറ്റാനും കെട്ടിട നിർമാണത്തിനും ലക്ഷങ്ങളുടെ ഇടപാടുകളാണ്​ പഞ്ചായത്തിൽ നടക്കുന്നതെന്ന്​ ആരോപണമുണ്ട്. ചേളന്നൂരിലെ പ്രധാന അങ്ങാടിയിൽ പൊതുമരാമത്ത്​ ഏറ്റെടുത്ത സ്ഥലം കൈയേറി സർവേ കുറ്റികൾ വരെ മാറ്റി കെട്ടിടം നിർമിക്കുന്നതിനെതിരെ നാട്ടുകാരും പ്രകൃതി സംരക്ഷണ പ്രവർത്തകരും കലക്ടർക്കും പി.ഡബ്ല്യു.ഡി അധികൃതർക്കും പരാതി നൽകിയിട്ടും മാഫിയക്ക് എല്ലാ സൗകര്യവും ചെയ്ത് കൊടുക്കുകയാണ്​ ചേളന്നൂർ പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥര​ത്രേ. കെട്ടിടം ഉയർത്താൻ ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥനെതിരെ സമൂഹമാധ്യമത്തിൽ വിമർശനമുണ്ട്. അനധികൃത നടപടികൾക്കെതിരെ രാഷ്ട്രീയ പാർട്ടികൾ രംഗത്തുവരാത്തതും സൗകര്യമാകുകയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.