കൊടിയത്തൂർ: വിഷുക്കാലത്ത് സദ്യയൊരുക്കാൻ വിഷരഹിത പച്ചക്കറികൾ ഉൽപാദിപ്പിച്ച് ജനങ്ങൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ സർവിസ് സഹകരണ ബാങ്ക് പച്ചക്കറി കൃഷി പദ്ധതിക്ക് തുടക്കം കുറിച്ചു. സഹകരണ വകുപ്പിന്‍റെ പിന്തുണയോടെ പത്ത് ഏക്കർ സ്ഥലത്താണ് കൃഷിക്ക് തുടക്കമിട്ടത്. ഉദ്ഘാടനം ചെറുവാടി താഴത്തുംമുറി പാടത്ത് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി തൈകള്‍ നട്ട് നിർവഹിച്ചു. ബാങ്ക് പ്രസിഡൻറ് വി. വസീഫ് അധ്യക്ഷത വഹിച്ചു. വിവിധ കാർഷിക ക്ലബുകൾ, സ്വാശ്രയ സംഘങ്ങൾ, കുടുംബശ്രീ യൂനിറ്റുകൾ, രാഷ്ട്രീയ-യുവജന സംഘടനകൾ എന്നീ കൂട്ടായ്മകൾ വഴിയാണ് ബാങ്ക് പച്ചക്കറി കൃഷിക്ക് നേതൃത്വം നൽകുന്നത്. ഇവർക്കാവശ്യമായ വിത്ത്, തൈകൾ, വളം എന്നിവയും സൗജന്യമായി നൽകും. മികച്ച വിളവുണ്ടാക്കുന്ന കാർഷിക ഗ്രൂപ്പിന് സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. വിഷുവിനുമുമ്പ് വിളവെടുക്കുന്ന പച്ചക്കറികൾ നേരിട്ട് സംഭരിച്ച് വിപണിയൊരുക്കാനും പദ്ധതിയിട്ടിട്ടുണ്ട്. ബാങ്ക് വൈസ് പ്രസിഡന്റ് സന്തോഷ് സെബാസ്റ്റ്യൻ, ഡയറക്ടർമാരായ എ.സി. നിസാർ ബാബു, മമ്മദ് കുട്ടി, കൃഷി ഓഫിസർ കെ.ടി. ഫെബിത തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.