കളവുപോയ ബൈക്ക് ചുരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

താമരശ്ശേരി: കണ്ടത്തി. 20 ദിവസം മുമ്പ് കളവുപോയ മായനാട് സ്വദേശി മേലേതിരുത്തിയിൽ ഹബീബിന്റെ ബൈക്കാണ് ചുരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. താമരശ്ശേരി ചുരത്തിൽ ഒമ്പതാം വളവിനുസമീപം ഇടുങ്ങിയ വഴിയിലെ താഴ്ചയിലാണ് ബൈക്ക് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. ചു​രം സം​ര​ക്ഷ​ണസ​മി​തി പ്ര​വ​ർ​ത്ത​ക​നാ​യ ഷാ​ജി​യാ​ണ് ബൈ​ക്ക് കൊ​ക്ക​യി​ൽ വീ​ണു​കി​ട​ക്കു​ന്ന​ത് ക​ണ്ടെ​ത്തി​യ​ത്. ചുരം സംരക്ഷണ സമിതി പ്രവർത്തകരുടെ നേതൃത്വത്തിൽ ബൈക്ക് റോഡരികിലെത്തിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT