നന്മണ്ട: അധികൃതരുടെ അവഗണനക്ക് നേർക്കാഴ്ചയായി ഒരു ജലസംഭരണിയുണ്ട് പൊയിൽത്താഴത്ത്. അതാണ് പുതുക്കുളം. മൂന്ന് പതിറ്റാണ്ട് മുമ്പ് പൊയിലിൽ രാമൻകുട്ടി പഞ്ചായത്തിന് വിട്ടുകൊടുത്ത ജലസ്രോതസ്സാണിത്. എട്ട് സൻെറ് ഉണ്ടായിരുന്ന കുളത്തിൻെറ വീതി കുറഞ്ഞു. കുളത്തിൽ പായലും പ്ലാസ്റ്റിക് കുപ്പികളും നിറഞ്ഞ് മലീമസമായി കൊണ്ടിരിക്കുകയാണ്. രണ്ടുവർഷം മുമ്പ് കുട്ടികളെ നീന്തൽ പഠിപ്പിക്കാനായി നന്മണ്ട പഞ്ചായത്ത് കുളം നന്നാക്കാൻ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു. എന്നാൽ, കരിങ്കല്ല് പാകി സംരക്ഷിക്കുന്നതിനു പകരം ക്വാറി വേസ്റ്റ് ഇറക്കിയതോടെ കുളത്തിന് കണ്ടകശനിയും ആരംഭിച്ചു. നീരുറവ അടഞ്ഞതോടെ കുളത്തിലെ വെള്ളവും കുറഞ്ഞു തുടങ്ങി. ഒരു പ്രദേശത്തെയാകെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ഉതകുന്ന ജലസംഭരണിയാണ് ഇപ്പോൾ നാടിന് തന്നെ ശാപമായി മാറിയത്. കുളത്തിലെ ക്വാറി വേസ്റ്റ് കോരി മാറ്റിയാൽ പൊയിൽത്താഴത്ത് വീണ്ടും കാർഷിക രംഗത്ത് ഹരിത വിപ്ലവം സൃഷ്ടിക്കാൻ കഴിയും. കുളം സംരക്ഷിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.