മദ്യം കടത്തുന്നതിനിടെ പൊലീസ് പിടിയിലായി

മേപ്പയ്യൂർ: സ്കൂട്ടറിൽ വിദേശ മദ്യം കടത്തുന്നതിനിടെ പ്രതി പൊലീസ് പിടിയിലായി. സതീഷ് ബാബുവാണ് അറസ്റ്റിലായത്. ഇയാളെ പയ്യോളി കോടതി റിമാൻഡ് ചെയ്തു. പയ്യോളിയിൽ നിന്നും വരുമ്പോൾ മേപ്പയൂർ ബാങ്ക് റോഡിലെ വലിയപറമ്പിൽ മുക്കിൽ നിന്നാണ് ഇയാളെ മദ്യവുമായി പൊലീസ് കണ്ടെത്തിയത്. 21 കുപ്പി മദ്യവും കടത്താൻ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു. ഓടി രക്ഷപ്പെട്ട പ്രതി പിന്നീട് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.മേപ്പയൂർ ഇൻസ്‌പെക്ടർ കെ. ഉണ്ണികൃഷ്ണന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. നാളുകളായി പൊലീസിനെയും എക്സൈസിനേയും വെട്ടിച്ചു മേപ്പയൂർ ടൗണിൽ മദ്യവിൽപന നടത്തുകയായിരുന്നു ഇയാൾ. പ്രിൻസിപ്പൽ എസ്.ഐ പി.വി. പ്രശോഭ്, എസ്.ഐമാരായ വിജയൻ, സതീശൻ വായോത്ത്‌ സിവിൽ പൊലീസ് ഓഫിസർമാരായ സജീവൻ നമ്പ്യാട്ടിൽ,അബ്ദുൽ റസാഖ്, ശൈലേഷ്, അഷ്‌റഫ്‌ ചിറക്കര എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. Photo: സതീഷ് ബാബു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT