വടകര: കേന്ദ്രസർക്കാറിനു വേണ്ടി ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് പൊതുമേഖലയുടെ പതനം പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്നതാണെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു. സ്വതന്ത്ര ഇന്ത്യയുടെ പുരോഗതിക്ക് വലിയ സംഭാവന നൽകിയ പ്രധാന പൊതുമേഖല സ്ഥാപനമായ എൽ.ഐ.സി ഉൾപ്പെടെ കോർപറേറ്റ് ഭീമന്മാർക്ക് അടിയറ വെക്കാനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. ഇന്ത്യൻ എയർലൈൻസ് ഇതിനകം തന്നെ പൂർണമായും ടാറ്റക്ക് വിറ്റു കഴിഞ്ഞു. കോവിഡ് മഹാമാരി കാരണം തകർന്ന ഗ്രാമീണ,കാർഷിക,തൊഴിൽ മേഖലകളെ സംരക്ഷിക്കാൻ ഒരു നിർദേശവും ബജറ്റിൽ ചൂണ്ടിക്കാണിക്കാനില്ല. തകർന്ന കാർഷിക സമ്പദ്ഘടനയെ സംരക്ഷിക്കാൻ പദ്ധതികൾ വേണമെന്ന കർഷകരുടെ മുറവിളികളെ ബജറ്റ് അവഗണിച്ചിരിക്കുകയാണെന്നും എൻ. വേണു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.