കുറ്റ്യാടി: മീഡിയവൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ നിലപാട് ജനാധിപത്യ വിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് കേരള പത്ര പ്രവർത്തക അസോസിയേഷൻ വടകര താലൂക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. ലോകം ഭരിച്ചിരുന്ന ഏകാധിപതികൾ എക്കാലവും അവർക്ക് മെരുങ്ങാത്ത മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും ക്രൂശിച്ചിരുന്നു. ഇപ്പോൾ മോദി സർക്കാറും ഇതിൽനിന്നും വിഭിന്നമല്ലെന്ന് മീഡിയവൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞതോടെ ബോധ്യമായതായി അസോസിയേഷൻ വിലയിരുത്തി. പ്രസിഡൻറ് എം.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹാഷിം വടകര, ഭാരവാഹികളായ രഘുനാഥ് കുറ്റ്യാടി, കെ.കെ. സുധീരൻ, ബാബുരാജ് ഒഞ്ചിയം, കെ.കെ. ശ്രീജിത്ത്, വത്സരാജ് മണലാട്ട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.