വടകര: പൊതു വിതരണ വകുപ്പ് പരിശോധനയിൽ പാചക വാതകം ഓട്ടോറിക്ഷകൾക്ക് റീഫിൽ ചെയ്യുന്ന കേന്ദ്രം കണ്ടെത്തി. മേപ്പയിൽ ഓവുപാലത്തിനടുത്തുള്ള സംഘശക്തി വായനശാലയ്ക്ക് സമീപം കെട്ടിടത്തിൽ നടത്തിയ പരിശോധനയിൽ റീഫിൽ സാമഗ്രികളും പാചക വാതകവും പിടികൂടിയത്. നാലു വലിയ കമേഴ്സ്യൽ സിലിണ്ടറുകൾ, ഓട്ടോ റിക്ഷയിൽ ഉപയോഗിക്കുന്ന അഞ്ചു ചെറിയ സിലിണ്ടറുകൾ, റീഫില്ലിന് ഉപയോഗിക്കുന്ന ഇരട്ട വാൽവുള്ള റെഗുലേറ്റർ, തൂക്കംനോക്കുന്ന ഇലക്ട്രോണിക് മെഷീൻ എന്നിവയാണ് കണ്ടെടുത്തത്. ഭാരത് ഗ്യസിൻെറ വടകരയിലെ വിതരണക്കാരായ ശ്രീകിഷ് ഗ്യാസ് ഏജൻസിയിലെ പാചക വാതകമാണ് ഓട്ടോറിക്ഷയിൽ റീഫിൽ ചെയ്തിരുന്നത്. സിലിണ്ടറുകൾ അധികൃതർ ഗ്യാസ് ഏജൻസിക്ക് കൈമാറി. പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫിസർ ടി.സി. സജീവൻ, റേഷനിങ് ഇൻസ്പെക്ടർമാരായ കെ.പി. കുഞ്ഞികൃഷ്ണൻ, കെ.കെ. ശ്രീധരൻ, ടി.വി. നിജിൻ, ഇ.കെ. ഗോപാലകൃഷ്ണൻ, കെ.പി. ശ്രീജിത്ത് കുമാർ എന്നിവർ പങ്കെടുത്തു. ചിത്രം താലൂക്ക് സപ്ലൈ ഓഫിസർ ടി.സി. സജീവന്റെ നേതൃത്വത്തിൽ അനധികൃത ഗ്യാസ് റീഫിൽ കേന്ദ്രത്തിൽ പരിശോധന നടത്തുന്നു Saji 4
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.