പൊതു കിണർ നികത്തിയതായി പരാതി

നാദാപുരം: ജനകീയാസൂത്രണ പദ്ധതി പ്രകാരം പ്രവൃത്തി പൂർത്തിയാക്കിയ പൊതു കിണർ സ്വകാര്യ വ്യക്തി നികത്തിയതായി പരാതി. നാദാപുരം പെട്രോൾ പമ്പിന് പിൻവശത്ത് കസ്തൂരിക്കുളം ഭാഗങ്ങളിൽ കുടിവെള്ള വിതരണത്തിനായി സമീപവാസി സംഭാവന ചെയ്ത സ്ഥലത്ത് പണിത കിണറാണ് കെട്ടിടാവശിഷ്ടങ്ങളും മണ്ണും നിക്ഷേപിച്ച് നികത്തിയത്. സമീപത്ത് കെട്ടിടം നിർമിക്കുന്ന വ്യക്തിക്കെതിരെയാണ് പരാതി ഉയർന്നത്. ഇയാൾ പണിയുന്ന സ്വകാര്യ കെട്ടിടത്തിന് പിൻവശത്താണ് കിണർ നിലനിന്നിരുന്നത്. പമ്പിങ് സൗകര്യം അടക്കം ഉണ്ടായിരുന്ന കിണർ അടുത്ത കാലത്ത് പ്രവർത്തനം നിലച്ചനിലയിലായിരുന്നു. ഇതേത്തുടർന്ന് ആളുകൾ കിണറുകൾ ഉപയോഗിച്ചിരുന്നില്ല. ഈ അവസരം മുതലെടുത്താണ് കിണർ നികത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവം പുറത്തറിഞ്ഞതോടെ കെട്ടിട്ട ഉടമക്കെതിരെ നാട്ടുകാർ പൊലീസിൽ പരാതി നൽകി. പടം: CL Kznd m7: കസ്തൂരിക്കുളത്ത് സ്വകാര്യ വ്യക്തി മണ്ണിട്ടു മൂടിയ പഞ്ചായത്ത് കിണർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT