കുറ്റ്യാടിയിലെ ഗുണ്ട ആക്രമണം: പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം

കുറ്റ്യാടി: ടൗണിലെ റെഡിമെയ്ഡ് ഷോപ്പിൽ മുഖം മൂടി അണിഞ്ഞ് ഗുണ്ട ആക്രമണം നടത്തിയവരെ ഒരാഴ്ചയായിട്ടും പിടികൂടാനായില്ല. ആറംഗ സംഘത്തി‍ൻെറ ആക്രമണത്തിൽ ഷോപ് ജീവനക്കാരൻ, വസ്ത്രം വാങ്ങാനെത്തിയ രണ്ടു യുവാക്കൾ, സമീപത്തെ കടയിൽ ഭക്ഷണം വാങ്ങാനെത്തിയ പ്രവാസി യുവാവ് എന്നിവർക്ക് പരിക്കേറ്റിരുന്നു. തൊട്ടുതലേന്ന് ഇരുസംഘങ്ങൾ നടത്തിയ ഏറ്റുമുട്ടലി‍ൻെറ പ്രതികാരമെന്നോണമായിരുന്നു ചൊവ്വാഴ്ച രാത്രി നടന്ന ആക്രമണം. എന്നാൽ, മർദനമേറ്റവർ നിരപരാധികളായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. പ്രതികളുടെ അറസ്റ്റ് ആവശ്യപ്പെട്ട് വ്യാപാരി സംഘടനകൾ രംഗത്തു വന്നിരുന്നു. പ്രതികളെ പിടികൂടാത്തതിനെതിരെ മണ്ഡലം കോൺഗ്രസ്​ കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡൻറ് കെ.പി. അബ്ദുൽമജീദ് പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. പി.പി. ആലിക്കുട്ടി, സി.കെ. രാമചന്ദ്രൻ, പി.പി. ദിനേശൻ, എൻ.സി. കുമാരൻ, ഇ.എം. അസ്ഹർ, ഹാഷിം നമ്പാടൻ, എ.കെ. വിജീഷ്, അലി ബാപ്പറ്റ, സുനി കൂരാറ, പി.കെ. ഷമീർ, പി. സുബൈർ, കെ.കെ. ജിതിൻ, എ.ടി. ഗീത, ലീബ സുനിൽ എന്നിവർ സംബന്ധിച്ചു. പടം : ടൗണിലെ കടയിൽ ഗുണ്ട ആക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്യാത്തതിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധസംഗമം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT