ജില്ല ഒളിമ്പിക്സ് അത്ലറ്റിക്സ്: മലബാർ സ്പോർട്സ് അക്കാദമി ജേതാക്കൾ

ഫോട്ടോ: pullurampara malabar ക്യാപ്ഷൻ: ജില്ല ഒളിമ്പിക്സ് അത്ലറ്റിക്സ് മീറ്റിൽ ഓവറോൾ ചാമ്പ്യന്മാരായ മലബാർ സ്പോർട്സ് അക്കാദമി ടീമിന് കെ.എം. ജോസഫ് ട്രോഫി സമ്മാനിക്കുന്നു കോഴിക്കോട്: ജില്ല അത്ലറ്റിക്സ് അസോസിയേഷന്റെയും ജില്ല ഒളിമ്പിക് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അത്ലറ്റിക്സ് മീറ്റിൽ പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി ഓവറോൾ ചാമ്പ്യന്മാരായി. ദേവഗിരി കോളജിനാണ്​ രണ്ടാം സ്ഥാനം. ജില്ല സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും അത്ലറ്റിക്സ് അസോസിയേഷൻ ജില്ല സെക്രട്ടറിയുമായ കെ.എം. ജോസഫ് ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. ടോമി ചെറിയാൻ അധ്യക്ഷനായിരു​ന്നു. ജോസ് മാത്യു, ടി.ടി. കുര്യൻ, അമൽ തോമസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.