നന്മണ്ട: യന്ത്രവത്കരണ കാലഘട്ടത്തിലും കാളപൂട്ടുമായി നടന്നിരുന്ന നന്മണ്ട-12 ഇല്ലത്ത് രാജൻ നായർ ഇനി ഓർമ. ഏറെ നാൾ അസുഖബാധിതനായി കിടന്ന രാജൻ നായർ ശനിയാഴ്‌ച മരണത്തിന് കീഴടങ്ങുകയായിരുന്നു. വയലേലകളിലും പറമ്പുകളിലും രാജൻ നായരുടെ കന്നുകൾ കാർഷിക സംസ്കൃതിയുടെ നേർക്കാഴ്ചകളായിരുന്നു. നന്മണ്ടയിലെ പാടങ്ങളിൽ ഇദ്ദേഹത്തിന്റെ കന്നുപൂട്ട് കാണാൻ കാഴ്ചക്കാരേറെയാണ്. എവിടെ ഊർച്ചത്തെളിയുണ്ടോ അതു ജില്ലക്കകത്തായാലും പുറത്തായാലും ഇദ്ദേഹം അവിടെ എത്തുമായിരുന്നു. നന്മണ്ടയിലെ കർഷകർക്ക് ടില്ലർ അന്യമാണ്. അവർക്ക് രാജൻ നായരുടെ കന്നുകൾതന്നെ വേണം നിലം ഉഴുതുമറിക്കാൻ. മകൻ കുട്ടനും എല്ലാത്തിനും കൂടെയുണ്ടാവും. നന്മണ്ട 12, 13, കുട്ടമ്പൂർ, കാരക്കുന്നത്ത് പ്രദേശങ്ങളിലെ വയലേലകളിൽ മൂന്നു പുൽകൃഷി ചെയ്യാൻ സൗകര്യമൊരുക്കിക്കൊടുക്കുന്ന രാജൻ നായർ വിടപറഞ്ഞു എന്നത് കർഷകർക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.