ധനുഷും ഐശ്വര്യയും വേർപിരിയുന്നു

ചെന്നൈ: തമിഴ്​ സിനിമ സൂപ്പർ താരം ധനുഷും പത്നി ഐശ്വര്യ രജനികാന്തും തമ്മിൽ വേർപിരിയുന്നു. 18 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ തങ്ങൾ വേർപിരിയുകയാണെന്ന്​ തിങ്കളാഴ്ച ഇരുവരും തങ്ങളുടെ ട്വിറ്ററർ അക്കൗണ്ടുകളിലൂടെ അറിയിച്ചു. 38കാരനായ ധനുഷും 40കാരിയായ ഐശ്വര്യയും 2004ലാണ്​ വിവാഹിതരായത്​. ഇവർക്ക്​ യാത്ര, ലിംഗ എന്നീ രണ്ടു ആൺകുട്ടികളുണ്ട്​. ഇതിഹാസതാരം രജനീകാന്തിന്‍റെ മകളായ ഐശ്വര്യ സംവിധായിക കൂടിയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.