കേരള പ്രവാസി സംഘം യൂനിറ്റ് സമ്മേളനം

കോഴിക്കോട്​: കേരള പ്രവാസി സംഘം മുണ്ടിക്കൽതാഴം യൂനിറ്റ് സമ്മേളനം ലോക കേരള സഭാംഗവും പ്രവാസി സംഘം ജില്ല കമ്മിറ്റി അംഗവുമായ കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് ഉദ്​ഘാടനം ചെയ്തു. കെ.എസ്​. പ്രബീഷ്, സി.വി. മുഹമ്മദ്, പി.സി.നാസർ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ പുരസ്കാരങ്ങളും വിതരണം ചെയ്തു. സി.പി. മുഹമ്മദ് ഹാദി, ഗോപിക ഗോപു എന്നിവർക്കാണ്​ ഉപഹാരങ്ങൾ നൽകിയത്​. ഭാരവാഹികൾ: കെ.പി. റിയാസ് (പ്രസി.), പി.എം. രതീഷ് (വൈസ്​. പ്രസി.), കെ.സി. ചന്ദ്രൻ (സെക്ര.), രാജേഷ് (ജോ. സെക്ര.), സാലി കാറ്റേടത്ത് (ട്രഷ.). pravasi sangam കൂരാച്ചുണ്ട്​ കേരള പ്രവാസി സംഘത്തിന്‍റെ വിദ്യാഭ്യാസ പുരസ്കാരം കുഞ്ഞഹമ്മദ്​ കൂരാച്ചുണ്ട്​ ​നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.