കരിങ്കൽ വിലവർധന: ടിപ്പർ തൊഴിലാളികൾ കലക്ടർക്ക് നിവേദനം നൽകി

കുറ്റ്യാടി: മുള്ളൻകുന്ന്, നെല്ലിക്കുന്ന് കരിങ്കൽ ക്വാറികളിൽ വില വർധിപ്പിച്ചതിനെതിരെ സംയുക്ത ടിപ്പർ തൊഴിലാളി യൂനിയൻ ജില്ല കലക്ടർക്ക് നിവേദനം നൽകി. മരുതോങ്കര പഞ്ചായത്തിൽ മറ്റു ക്വാറികളിലില്ലാത്ത തരത്തിൽ ലോഡിന് 300 രൂപയും ലോഡിങ്ങിന് 150 രൂപയുമാണ് വർധിപ്പിച്ചത്. ഇതിനെതിരെ ടിപ്പർ തൊഴിലാളികൾ ബഹിഷ്ക്കരണ സമരത്തിലാണ്. ഇത്​ ഉടമകളുടെ ഭാഗത്തുനിന്ന് സംഘർഷാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. അതിനാൽ കലക്ടർ ഇടപെട്ട് പഴയ വില പുനഃസ്ഥാപിക്കണമെന്ന് നിവേദനത്തിൽ പറയുന്നു. 20ന് മരുതോങ്കര പഞ്ചായത്ത് ഓഫിസിനു മുന്നിൽ ധർണയും പണിമുടക്കും നടത്തുമെന്ന് സംയുക്ത ടിപ്പർ തൊഴിലാളി യൂനിയൻ ഭാരവാഹികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.