ബൈപാസിൽ കാൽനടക്കാരൻ ബൈക്കിടിച്ച്​ മരിച്ചു

കോഴിക്കോട്​: തൃശൂർ സ്വദേശി കോഴിക്കോട്​ വേങ്ങേരി ബൈപാസിൽ ബൈക്കപകടത്തിൽ മരിച്ചു. നടവരമ്പ്​ പനങ്ങാടൻ പറമ്പിൽ ലാലുമോൻ (45)ആണ്​ മരിച്ചത്​. ശനിയാഴ്ച രാത്രി എട്ട്​ മണിയോടെ റോഡരികിലൂടെ നടക്കുമ്പോൾ ബൈക്ക്​ ഇടിച്ചാണ്​ അപകടം. ബൈക്ക്​ നിർത്താ​തെ പോയി. ഗുരുതരപരി​ക്കേറ്റ ലാലുമോനെ നാട്ടുകാരാണ്​ മെഡി. കോളജ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വേങ്ങേരിയിൽ വാടകവീട്ടിലാണ്​ താമസം. ഇദ്ദേഹത്തിന്‍റെ ഭാര്യ സിവിൽ സ്​റ്റേഷനിലാണ്​ ജോലി ചെയ്യുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.