വിദ്യാഭ്യാസ മുന്നേറ്റത്തില്‍ മുസ്‌ലിം പണ്ഡിതരുടെ പങ്ക് നിസ്തുലം

നരിക്കുനി: കേരളത്തിലെ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ മുസ്‌ലിം പണ്ഡിതന്മാരുടെ പങ്ക് നിസ്തുലമാണെന്ന് എം.കെ. രാഘവന്‍ എം.പി. നരിക്കുനി ബൈത്തുല്‍ ഇസ്സ യില്‍ പി.പി. ഉസ്താദ് അനുസ്മരണ സമ്മേളനത്തിന്‍റെ ഭാഗമായ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബൈത്തുല്‍ ഇസ്സ പ്രസിഡൻറ് എ.പി. മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം അധ്യക്ഷത വഹിച്ചു. ഡോഴ നൂറുദ്ദീന്‍ റാസി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. സലീം, മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാഘവന്‍ അടുക്കത്ത്, എ.പി. മുഹമ്മദ് ഫൈസി അമേരിക്ക, വി.എം. കോയ, ടി.എ. മുഹമ്മദ് അഹ്‌സനി എന്നിവർ സംസാരിച്ചു. മുഹമ്മദ് തുറാബ് സഖാഫി സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. സെമിനാര്‍ വി.എം. ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. സി. മൊയ്തീന്‍ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. മുസ്തഫ പി. എറയ്ക്കല്‍, മുഹമ്മദലി സഖാഫി വള്ളിയാട്, കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ സി.എം. ഷാജി, സര്‍ജാസ് കുനിയില്‍, ദിനേശ് പെരുമണ്ണ, മുഹമ്മദലി കിനാലൂര്‍, സി. അബ്ദുറഹിമാന്‍ എന്നിവർ സംസാരിച്ചു. വൈകുന്നേരം പ്രാസ്ഥാനിക സമ്മേളനം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം ഉദ്ഘാടനം ചെയ്തു. അബ്ദുറഷീദ് സഖാഫി കുറ്റ്യാടി അധ്യക്ഷത വഹിച്ചു. സി.എം. അബൂബക്കര്‍ സഖാഫി, ടി.എ. മുഹമ്മദ് അഹ്‌സനി, റാഫി അഹ്‌സനി, ടി.കെ.എ. സിദ്ദീഖ്, പി.പി. ഇബ്രാഹീം സഖാഫി, ഒ.പി. മുഹമ്മദ് ജലീല്‍ സഖാഫി, ഫസല്‍ സഖാഫി, പി.പി.എം. ബഷീര്‍, അസീസ് എന്നിവർ സംസാരിച്ചു. ഞായറാഴ്‌ച വൈകീട്ട് സമാപന സമ്മേളനം സുന്നി ജംഇയ്യതുല്‍ ഉലമ അഖിലേന്ത്യ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്​ലിയാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുഖ്യാതിഥിയായിരിക്കും. ബായാര്‍ തങ്ങള്‍ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.