ബൈക്കില്‍നിന്ന് വീണ യുവാവ് ലോറി കയറി മരിച്ചു

പടം -obit sahal accident death കണ്ണൂർ: കക്കാട് വി.പി. മഹമ്മൂദ് ഹാജി സ്മാരക സ്കൂളിന് സമീപം ബൈക്കിൽനിന്ന്​ തെന്നിവീണ യുവാവ് ലോറികയറി മരിച്ചു. കുറുവപാലത്തിന് സമീപം ഷംഷീറാസിൽ മുഹമ്മദ് സഹൽ (19) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ശാദുലിപള്ളി സ്വദേശി കെ. ദിൽഷാദ്(18) നെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ച ഒന്നിനാണ് അപകടം. കക്കാട്​ നിന്ന്​ ബൈക്കിൽ കണ്ണൂർ ഭാഗത്തേക്ക് വരുകയായിരുന്ന സഹൽ റോഡിൽനിന്ന്​ തെന്നിവീണപ്പോൾ ഏതിർ ദിശയിൽ വന്ന ലോറി കയറുകയായിരുന്നു. ഉടൻ കണ്ണൂരിലെ സൗകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്. പി.വി. റഫീക്ക് (ഓട്ടോ ഡ്രൈവർ)–പി.പി. സീനത്ത് ദമ്പതികളുടെ മകനാണ്​. സഹോദരൻ: ഇക്ബാൽ സഫർ. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. ഖബറടക്കം ഞായറാഴ്ച 12ന് മൈതാനപള്ളി ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.