റോഡ് ഉദ്ഘാടനം

വടകര: അഴിയൂർ ഗ്രാമപഞ്ചായത്ത് 16ാം വാർഡിലെ നടുച്ചാൽ പരവന്‍റെ വളപ്പിൽ റോഡ് സംസ്ഥാന ഫിഷറീസ് സാംസ്കാരിക യുവജനക്ഷേമ മന്ത്രി സജി ചെറിയാൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. എസ്റ്റിമേറ്റ് പ്രകാരം 2.20 മീറ്റർ മാത്രം വീതിയുണ്ടായിരുന്ന റോഡ് നാട്ടുകാരുടെ സഹായത്തോടെ മൂന്നു മീറ്ററാക്കിയാണ് പൂർത്തീകരിച്ചത്. കെ.കെ. രമ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. എ.എക്സ്. ഇ. എ. സതീശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ കോട്ടയിൽ രാധാകൃഷ്ണൻ, എം.പി. ബാബു, പി. ബാബുരാജ്, പി.എം. അശോകൻ, കെ.വി. രാജൻ, അൻവർ ഹാജി, പത്മനാഭൻ, റഫീഖ് ആലപ്പറമ്പത്ത്, വി.പി. പ്രകാശൻ, പ്രദീപ് ചോമ്പാല, എ.കെ. സൈനുദ്ദീൻ, വാർഡ് മെംബർ സാലിം പുനത്തിൽ സ്വാഗതവും കൺവീനർ വി.പി. സജീർ നന്ദിയും പറഞ്ഞു. ചിത്രം: അഴിയൂർ നടുച്ചാൽ പരവന്‍റെ വളപ്പിൽ റോഡ് ശിലാഫലകം കെ.കെ. രമ എം.എൽ.എ അനാച്ഛാദനം ചെയ്യുന്നു Saji 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.