കോഴിക്കോട്: ജില്ല കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സി.വി.എൻ കളരി അമ്പലത്ത്കുളങ്ങര 178 പോയന്‍റോടെ ഓവറോൾ ചാമ്പ്യൻമാരായി. ജില്ല കളരിപ്പയറ്റ് അസോസിയേഷന്‍റെ നേതൃത്വത്തിൽ ഇൻഡൊർ സ്റ്റേഡിയത്തിലാണ് ചാമ്പ്യൻഷിപ് നടന്നത്. ആദ്യദിവസമായ ചൊവ്വാഴ്ച ജൂനിയർ, സബ് ജൂനിയർ വിഭാഗത്തിലും ബുധനാഴ്ച സീനിയർ വിഭാഗത്തിലുമാണ് മത്സരങ്ങൾ നടന്നത്. 46 കളരികളിൽനിന്നായി വ്യക്തിഗത, ടീം ഇനങ്ങളിൽ 500 ഓളം പേർ പങ്കെടുത്തു. ജൂനിയർ, സബ്ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് സി.വി.എൻ കളരി അമ്പലത്ത്കുളങ്ങര ഓവറോൾ ചാമ്പ്യൻമാരായത്. 117 പോയന്‍റോടെ വില്യാപ്പള്ളി ചൂരക്കൊടി കളരി രണ്ടും 72 പോയന്‍റോടെ ഐക്യകേരള കളരി നന്മണ്ട മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വ്യക്തിഗത, ടീം വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർ 28ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. സമാപനച്ചടങ്ങ് ജില്ല സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്‍റ് കെ.ജെ. മത്തായി ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള ട്രോഫികളും അദ്ദേഹം നൽകി. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്‍റ് റോയി ജോൺ, ക്രൈബ്രാഞ്ച് അസി.കമീഷണർ വഹാബ്, എൻ. പ്രേമചന്ദ്രൻ, കെ. സുനിൽകുമാർ, കെ. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.