മുക്കാളി റെയിൽവേ സ്റ്റേഷനിൽ സ്​റ്റോപ്: യാത്രക്കാർ പ്രക്ഷോഭത്തിലേക്ക്

lead വടകര: മുക്കാളി റെയിൽവേ സ്റ്റേഷനിൽ കോവിഡ് കാലത്ത് നിർത്തിവെച്ച ട്രെയിനുകള്‍ക്ക് വീണ്ടും സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുക്കാളി റെയിൽവേ സ്റ്റേഷൻ യൂസേഴ്സ് ഫോറം പ്രക്ഷോഭത്തിലേക്ക്. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ട്രെയിൻ സർവിസുകൾ നിർത്തിവെച്ചിരുന്നു. വ്യാപനഘട്ടത്തിൽ നിർത്തിയ ഭൂരിഭാഗം ട്രെയിനുകള്‍ ഓട്ടം തുടങ്ങിയെങ്കിലും മുക്കാളി സ്റ്റേഷനിൽ ട്രെയിനുകള്‍ നിർത്താത്തതിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്. എം.പി, എം.എൽ.എ ബ്ലോക്ക്, ഗ്രാമപഞ്ചയാത്ത് അടക്കമുള്ള ജന പ്രതിനിധികളെയും സാംസ്‌കാരിക സംഘടനകളേയും സംഘടിപ്പിച്ച്​ മുക്കാളി റെയിൽവേ സ്റ്റേഷന് മുന്നിൽ ജനകീയ പ്രതിരോധം ഒരുക്കാൻ യൂസേഴ്സ് ഫോറം തീരുമാനിച്ചു. അഴിയൂർ, ഒഞ്ചിയം, ഏറാമല ഗ്രാമ പഞ്ചായത്തിലെ നൂറുകണണിന് യാത്രക്കാരാണ് പ്രയാസം അനുഭവിക്കുന്നത്. അധ്യാപകർ, കച്ചവടക്കാർ, വിദ്യാർഥികൾ തുടങ്ങിയ പതിവ് യാത്രക്കാർ ബസിനെ ആശ്രയിച്ച്​ യാത്ര ചെയ്യേണ്ടിവരുന്നു . ആറു ട്രെയിനുകളാണ് മുക്കാളി സ്റ്റേഷനിൽ നിർത്തുന്നത്. മംഗളൂരു- കോഴിക്കോട് പാസഞ്ചർ ട്രെയിൻ കഴിഞ്ഞ ദിവസം ഓടിയത് റിസർവേഷൻ ടിക്കറ്റ് ഉള്ളവരെ മാത്രം അനുവദിച്ചു കൊണ്ടാണ്. കാടുപിടിച്ചുകിടക്കുന്ന മുക്കാളി റെയിൽവേ സ്റ്റേഷൻ ജനപ്രതിനിധികളും രാഷ്ട്രീയകക്ഷി നേതാക്കളും യൂസേഴ്സ് ഫോറം പ്രവർത്തകരും സന്ദർശിച്ചു. പ്രക്ഷോഭ സമിതി രൂപവത്കരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം റീന രയരോത്ത് അധ്യക്ഷത വഹിച്ചു. എം. പ്രമോദ്, അഡ്വ. എസ്. ആശിഷ് , കെ.കെ. പ്രീത, എം.പി. ബാബു, പി. ബാബുരാജ്, പ്രദീപ് ചോമ്പാല, എ.ടി. മഹേഷ്, സുബീഷ് പാണ്ടികശാല വളപ്പിൽ, പി. സാവിത്രി, കെ.പി. ഗോവിന്ദൻ, പാമ്പള്ളി ബാലകൃഷ്ണൻ, ശ്രീധരൻ കൈപ്പാട്ടിൽ എന്നിവർ സംസാരിച്ചു .ഭാരവാഹിൾ: റീന രയരോത്ത് (ചെയർ), എം.കെ. സുരേഷ് ബാബു (ജന. കൺ), പി. ബാബുരാജ് (ട്രഷ). പടം മുക്കാളി റെയിൽവേ സ്റ്റേഷൻ ജനപ്രതിനിധികളും രാഷ്ട്രീയകക്ഷി നേതാക്കളും യൂസേഴ്സ് ഫോറം പ്രവർത്തകരും സന്ദർശിക്കുന്നു Saji 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.