പേരാമ്പ്ര: ദാറുന്നുജൂം ഓർഫനേജ് ഓൾഡ് സ്റ്റുഡന്‍റ്സ് ട്രസ്റ്റ് സംഘടിപ്പിച്ച പൂർവ വിദ്യാർഥി സംഗമം ഓർഫനേജ് പ്രസിഡന്‍റ് പ്രഫ. സി. ഉമർ ഉദ്ഘാടനം ചെയ്തു. ദാറുന്നുജൂം സ്ഥാപനങ്ങളുടെ സർവതോമുഖമായ വളർച്ചക്കും ഗുണനിലവാരം ഉയർത്തുന്നതിനുമുള്ള വിവിധ പദ്ധതികൾ കമ്മിറ്റി ആവിഷ്‌കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും പൂർവ വിദ്യാർഥികൾക്ക് ഈ സംരംഭങ്ങളിൽ മികച്ച പങ്കുവഹിക്കാനാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓർഫനേജ് ഓൾഡ് സ്റ്റുഡന്‍റ്സ് ട്രസ്റ്റ് പ്രസിഡന്‍റ് എൻ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ടി. അബ്ദുസലാം, സിറാജ് മേപ്പയൂർ, മാനേജർ ഹാരിസ് അരിക്കുളം, ചൈൽഡ് വെൽഫെയർ ഓഫിസർ സി. മൊയ്തു മൗലവി, എൻ.പി.എ. കബീർ എന്നിവർ സംബന്ധിച്ചു. മികച്ച അധ്യാപക അവാർഡ് നേടിയ പ്രഫ. സി. ഉമർ, മജ്‌ലിസ് മദ്റസകളിലെ സംസ്ഥാനത്തെ മികച്ച അധ്യാപക അവാർഡ് കരസ്ഥമാക്കിയ സി. മൊയ്തു മൗലവി, നമ്പീശൻ മാസ്റ്റർ പുരസ്കാരം നേടിയ എൻ.പി. അബ്ദുൽ കബീർ, മദ്റസ, സ്കൂൾ പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾ എന്നിവരെ ആദരിച്ചു. പൂർവ വിദ്യാർഥികളുടെയും കുട്ടികളുടെയും വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. യു. ഇസ്മായിൽ, ദാറുന്നുജൂം ഓർഫനേജ് ഓൾഡ് സ്റ്റുഡന്‍റ്സ് ട്രസ്റ്റ് വൈസ് പ്രസിഡന്‍റ് ജെ.പി. അബൂബക്കർ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.കെ. മുഹമ്മദ് ഷാഫി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സൈനുദ്ദീൻ, ഷംനാസ് കളത്തിൽ, മജീദ് മാസ്റ്റർ, കെ.പി. മുഹമ്മദ് റാഫി എന്നിവർ നേതൃത്വം നൽകി. ഷംസുദ്ദീൻ കണ്ണൂർ നന്ദി പറഞ്ഞു. ഭാരവാഹികൾ: വി.വി. അബ്ദുൽ മജീദ്(പ്രസി.), ജെ.പി. അബൂബക്കർ(വൈ.പ്രസി), കെ.കെ. മുഹമ്മദ് ഷാഫി(സെക്ര.), കെ.പി. മുഹമ്മദ് റാഫി(ജോ. സെക്ര.), മൊയ്തു മൗലവി (ട്രഷ). Photo: പ്രഫ. സി. ഉമർ ഉദ്ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.