നാദാപുരം: പരിഗണിക്കപ്പെടേണ്ടവരെ ചേർത്തുനിർത്താൻ സമൂഹത്തിനു കഴിയണമെന്നും ശേഷിക്കുറവിനെ പരിമിതിയായി കാണുന്നതിനു പകരം ക്രിയാത്മകമായി വളർത്തിയെടുക്കാൻ അധ്യാപകരും രക്ഷിതാക്കളും പങ്കുവഹിക്കണമെന്നും തുറമുഖ മന്ത്രി അഹ്മദ് ദേവർകോവിൽ പറഞ്ഞു. എസ്.എസ്.കെയുടെ കീഴിൽ തൂണേരി ബി.ആർ.സി സംഘടിപ്പിച്ച സർഗവസന്തവും രക്ഷിതാക്കളുടെ നിർമിതികളായ സ്വനിർഭർ പദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർഥികൾക്കുള്ള അവാർഡുകളും മന്ത്രി ചടങ്ങിൽ വിതരണം ചെയ്തു. ഇ.കെ. വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്‍റ് കെ.പി. വനജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ.പി. പ്രദീഷ്, നസീമ കൊട്ടാരം, പത്മിനി ടീച്ചർ, പി.കെ. ജ്യോതിലക്ഷ്മി, കോഓഡിനേറ്റർ അബ്ദുൽ ഗഫൂർ, ഉസ്മാൻ, എ. റഹീം, പി.പി. മനോജ്, നാസർ ആലക്കൽ എന്നിവർ സംസാരിച്ചു. പടം: CLKZ ndm2 തൂണേരി ബി.ആർ.സി സംഘടിപ്പിച്ച സർഗവസന്തവും സ്വനിർഭർ പദ്ധതിയും മന്ത്രി അഹ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.