കോഴിക്കോട്: പൊലീസില്‍ വര്‍ധിച്ചുവരുന്ന സംഘ്പരിവാര സ്വാധീനം വലിയ അപകടം വിളിച്ചുവരുത്തുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി സി.എ. റഊഫ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ആർ.എസ്.എസിനെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ നിരപരാധികളെ തിരഞ്ഞുപിടിച്ച് വേട്ടയാടുകയാണ്. ഈ സാഹചര്യത്തില്‍ ഹിന്ദുത്വ ഭീകരതക്കെതിരെ പ്രചാരണം ശക്തമാക്കും. കേസുകള്‍ കൊണ്ട് പോപുലര്‍ ഫ്രണ്ടിനെ ഭയപ്പെടുത്താമെന്ന് നോക്കേണ്ട. എത്രകണ്ട് കള്ളക്കേസുകള്‍ ചുമത്തിയാലും നിയമപരമായി നേരിടും. അഭിപ്രായ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റം മാധ്യമങ്ങൾ ഗൗരവമായി ചര്‍ച്ചക്കു വിധേയമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂര്‍ സോണല്‍ പ്രസിഡന്‍റ് എം.വി. റഷീദും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.