കാക്കൂർ: മിനി സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച് വായനശാലയിൽ സമാപിച്ച ഘോഷയാത്രയോടെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.എം. ഷാജി അധ്യക്ഷത വഹിച്ചു. വായനശാല പ്രസിഡന്‍റ് കെ.എം. മാധവൻ റിപ്പോർട്ട് അവതരിപ്പിച്ചു. സാഹിത്യകാരി കെ.പി. സുധീര സുവനീർ പ്രകാശനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. ദിനേശൻ, ലോഗോ രൂപകൽപനചെയ്ത വിഷ്ണുപ്രസാദിന് ഉപഹാരവും കാഷ് അവാർഡും നൽകി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. സുരേഷ് ബാബു ചിത്രരചന, കവിത ആസ്വാദനം, നാടൻപാട്ട് മത്സരവിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. ജനറൽ കൺവീനർ എം.പി. ജനാർദനൻ മാസ്റ്റർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ പി. അശോകൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.