സി.പി.എം ബഹുജന കൂട്ടായ്മ

മാവൂർ: 'കേരളത്തെ കലാപഭൂമിയാക്കരുത്' എന്ന സന്ദേശം നൽകി യു.കെ. കുഞ്ഞിരാമൻ അനുസ്മരണ ദിനത്തോടനുബന്ധിച്ച് സി.പി.എം മാവൂർ ലോക്കൽ കമ്മിറ്റി ബസ്​സ്റ്റാൻഡ് പരിസരത്ത് ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. എസ്.എഫ്.ഐ ജില്ല കമ്മിറ്റി അംഗം സി. അജയ് ഉദ്ഘാടനം ചെയ്തു. എം. ധർമജൻ അധ്യക്ഷത വഹിച്ചു. കെ.പി. ചന്ദ്രൻ, കെ. ഉണ്ണികൃഷ്ൺ, പി. മനോഹരൻ, ദേവദാസൻ മാസ്റ്റർ, എം. ഹംസ, വിശാലാക്ഷി ടീച്ചർ, സുധ കമ്പളത്ത് എന്നിവർ നേതൃത്വം നൽകി. പി. സുനിൽകുമാർ സ്വാഗതവും എ.പി. മോഹൻ ദാസ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.