മാലിന്യം മൂടിയ കിണർ വൃത്തിയാക്കാൻ നടപടി

വടകര: മാലിന്യത്താൽ മുങ്ങിയ പൊതുകിണറും പരിസരവും ശുചീകരിക്കാൻ നടപടിയുമായി വടകര നഗരസഭ. ഭഗവതി കോട്ടക്കൽ ക്ഷേത്രത്തിനു സമീപത്തെ പൊതുകിണറാണ് മാലിന്യത്തിൽ മുങ്ങിയത്. വർഷങ്ങളോളം വടകര നഗരത്തിലെ കച്ചവട സ്ഥാപനങ്ങളിലും മറ്റും കുടിവെള്ളം വിതരണം ചെയ്തിരുന്ന കിണറും പരിസരവുമാണ് മാലിന്യം തള്ളി മലിനമാക്കിയത്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽനിന്നും മറ്റും ആദ്യ കാലത്ത് തുടങ്ങിയ മാലിന്യം തള്ളൽ വ്യാപകമായി ക്രമേണ ഇവിടം മാലിന്യകേന്ദ്രമായി. കിണർ പരിസരം നിലവിൽ എന്തും തളളാനുള്ള ഇടമായി മാറി. നഗരസഭയുടെ സമ്പൂർണ മാലിന്യനിർമാർജന യജ്ഞത്തിന്‍റെ ഭാഗമായി നേരത്തെ ഇവിടം ശുചീകരിച്ചിരുന്നില്ല. നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ ബിജുവിന്‍റെ നേതൃത്വത്തിൽ നഗരസഭ ആരോഗ്യവിഭാഗവും കണ്ടിൻജന്‍റ്​ ജീവനക്കാരുമാണ് ശുചീകരണ പ്രവർത്തനം ആരംഭിച്ചത്. ഈ മാസം തന്നെ കിണർ നവീകരിക്കാനാണ് നഗരസഭ പൊതുമരാമത്ത് വിഭാഗത്തിന്‍റെ ലക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.