ചന്ദ്രശേഖരനെതിരായ പരാതി: തെളി​വെടുപ്പ്​ തുടങ്ങി

കോഴിക്കോട്​: ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ്​ ആർ. ചന്ദ്രശേഖരനെതിരായുള്ള കേസുകളെ സംബന്ധിച്ച് നടക്കുന്ന പ്രചാരണങ്ങളുടെ രാഷ്ട്രീയ, നിയമ വശങ്ങൾ പരിശോധിച്ച് കെ.പി.സി.സിക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള അന്വേഷണ കമീഷൻ തെളിവെടുപ്പ്​ തുടങ്ങി. അന്വേഷണ ചുമതലയുള്ള ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ ചൊവ്വാഴ്ച ഡി.സി.സി ഓഫിസിൽ ചില പ്രവർത്തകരുടെ പരാതികൾ കേട്ടു. ച​ന്ദ്രശേഖരനെതിരായ പരാതിക്കാരായിരുന്നു കൂടുതലുമെത്തിയത്​. ബുധനാഴ്ച തിരുവനന്തപുരത്തും അന്വേഷണ കമീഷൻ തെളിവെടുപ്പ്​ നടത്തും. രണ്ടാഴ്ചക്കകം ​കെ.പി.സി.സിക്ക്​ റിപ്പോർട്ട്​ നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.