നാദാപുരം: നാട്ടുകാരുടെ സഹകരണത്തോടെ ഗ്രന്ഥാലയം നിർമാണം ആരംഭിച്ചു. ഗ്രന്ഥാലയം പണിയാനുള്ള സ്ഥലം കുടുംബം സൗജന്യമായി നൽകി. ഗ്രാമ പഞ്ചായത്തിലെ വിഷ്ണുമംഗലത്താണ് പ്രദേശവാസികളുടെ സജീവ പങ്കാളിത്തത്തോടെ പി.കെ.ആർ സ്മാരക കലാസമിതി നിർമിക്കുന്ന വായനശാല-ഗ്രന്ഥാലയത്തിനു തറക്കല്ലിട്ടത്. കലാസമിതിയുടെ പ്രസിഡന്‍റും സാമൂഹിക പ്രവർത്തകനുമായിരുന്ന പരേതനായ പി.കെ. രാജന്‍റെ സ്മരണാർഥം ബന്ധുക്കൾ സൗജന്യമായി നൽകിയ രണ്ടര സൻെറ് ഭൂമിയിലാണ് ഇരുനില കെട്ടിടം പണിയുന്നത്. വി.പി. കുഞ്ഞികൃഷ്ണൻ തറക്കല്ലിട്ടു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.വി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. വിഷ്ണുമംഗലം കുമാർ, ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ഉദയൻ, സജീവൻ മൊകേരി, എ.എം. രാഘവൻ, കെ.പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.പി. കുമാരൻ ആദ്യ ഫണ്ട് ഏറ്റുവാങ്ങി. വാർഡ് മെംബർമാരായ റീന കിണംബ്രേമ്മൽ, എ. പ്രദീപ്കുമാർ, കെ. ബാലകൃഷ്ണൻ, കെ. കാസിം, മത്തത്ത് ചന്ദ്രൻ , റഷീദ് എന്നിവർ സംബന്ധിച്ചു. വിനു വടക്കയിൽ സ്വാഗതവും കെ.വി. രാജേഷ് നന്ദിയും പറഞ്ഞു. ഗ്രന്ഥാലയം 2022 മാർച്ച് ഏഴിന് രാജന്‍റെ ഒന്നാം ചരമവാർഷികദിനത്തിൽ നാടിനു സമർപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. പടം! CL Kzndm2: പി.കെ.ആർ സ്മാരക കലാസമിതി നിർമിക്കുന്ന വായനശാലക്ക് വി.പി. കുഞ്ഞികൃഷ്ണൻ തറക്കല്ലിടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.