ഉണ്ണി നായർക്ക്​ നെഞ്ചിലാണ്​ റേഡിയോ

box നന്മണ്ട: ലോകംമാറി വാർത്താവിനിമയ രീതികൾ പലരീതിയിൽ മാറിയിട്ടും പുറംലോകത്തെ കാര്യങ്ങൾ അറിയാൻ ഉണ്ണി നായർക്ക്​ ആശ്രയം റേഡിയോ തന്നെ. നന്മണ്ട 13ലെ കമ്മിളിക്കണ്ടി യു.പി. ഉണ്ണി നായരാണ് റേഡിയോയെ നെഞ്ചിലേറ്റുന്നത്​. പഴയകാലത്ത് വാൽവ് റേഡിയോ ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് ഉപയോഗിക്കണമെങ്കിൽ തപാൽ വകുപ്പ് ഓഫിസിൽനിന്ന്​ ലൈസൻസ് നിർബന്ധമായിരുന്നു. ഹോളണ്ടിലെ ഫിലിപ്​സ് റേഡിയോ ആയിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് ട്രാൻസിസ്റ്ററായി. ഇന്ന് ഇപ്പോൾ ഐ.സി (ഇന്‍റഗ്രേറ്റഡ് സർക്യൂട്ട്) റേഡിയോ ആണ് ഉപയോഗിക്കുന്നത്. വന്ദേമാതരം ശ്രവിക്കുന്നതോടെ ഉണ്ണി നായരുടെ ഒരു ദിവസം ആരംഭിക്കുകയായി. രാവിലെ പ്രാദേശിക വാർത്തകൾ കേട്ടശേഷമാണ് പത്രപാരായണംപോലും. രാമചന്ദ്രൻ, വെണ്മണി വിഷ്ണു എന്നിവരാണ്​ വാർത്തവായനയിലെ ഇഷ്ട വ്യക്തികൾ. നാട്ടുകാരനായ അബ്ദുല്ല നന്മണ്ട, പി.പി. ശ്രീധരനുണ്ണി തുടങ്ങിയവരുടെ പരിപാടികളും പ്രിയപ്പെട്ടവതന്നെ. പ്രാദേശിക വാർത്തകൾ, ഡൽഹിയിൽനിന്ന്​ മലയാള വാർത്തകൾ ഇവ കേൾക്കുന്നതിന്‍റെ മധുര സ്മരണകളാണ്​ മനസ്സിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.