സ്വീകരണവും സൗഹൃദ സംഗമവും

എളേറ്റിൽ: മർകസ് വാലി എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ മിഷൻ ആഭിമുഖ്യത്തിൽ കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, മലപ്പുറം കോഓപറേറ്റിവ് സ്പിന്നിങ് മിൽ ചെയർമാൻ പി. യൂസഫ് ഹൈദർ എന്നിവർക്ക് സ്വീകരണവും സൗഹൃദ സംഗമവും നടത്തി. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.കെ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. സലാം ബുസ്താനി അധ്യക്ഷത വഹിച്ചു. സന്ദേശ പ്രഭാഷണം നടത്തി. സി.പി. ശാഫി സഖാഫി, കെ.കെ. സ്വാലിഹ് അസ്മാക് എന്നിവർ ഉപഹാരസമർപ്പണം നടത്തി. എൻ.കെ. സുരേഷ്, കെ. ആലി, വൈലാങ്കര മുഹമ്മദ്‌ ഹാജി, നാസർ, കെ. അസീസ് സഖാഫി, ഒ.ടി. ഷഫീക് സഖാഫി, ഹാഫിള് അബൂബക്കർ സഖാഫി എന്നിവർ സംസാരിച്ചു. പി.വി. അഹമ്മദ് കബീർ സ്വാഗതവും സി.പി. ഫസലുൽ അമീൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.